മസ്‌കത്ത്- കോവിഡ് വ്യാപനം തടയാന്‍ സുപ്രീം കമ്മിറ്റി നിശ്ചയിച്ച പ്രോട്ടോക്കോള്‍ ലംഘിച്ച വിദേശി അറസ്റ്റില്‍. കര്‍ഫ്യൂ സമയത്ത ദോഫാര്‍ ഗവര്‍ണറേറ്റിലെ താമസ സ്ഥലത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ വ്യക്തിയാണ് പിടിയിലായത്.
ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇയാളെ നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം മാനിക്കാതെ ഒരുമിച്ച് കൂടിയ ഏതാനും പേരും അറസ്റ്റിലായിട്ടുണ്ടെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.