മസ്‌കത്ത്- കടല്‍ വഴി ഒമാനിലേക്ക് വിദേശ തൊഴിലാളികളെ എത്തിക്കുന്ന നാലംഗ സംഘം പിടിയിലായി.
രണ്ട് ഒമാന്‍ പൗരന്മാരും രണ്ട് വിദേശികളുമാണ് അല്‍ബതിനാ ഗവര്‍ണറേറ്റ് പോലീസിന്റെ പിടിയിലായത്.
വിദേശ ഏജന്‍സികളുടെ സഹകരണത്തോടെയാണ് സംഘത്തെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.