അനധികൃതമായി വിദേശികളെ കടത്തുന്ന സംഘം പിടിയില്‍

മസ്‌കത്ത്- കടല്‍ വഴി ഒമാനിലേക്ക് വിദേശ തൊഴിലാളികളെ എത്തിക്കുന്ന നാലംഗ സംഘം പിടിയിലായി.

രണ്ട് ഒമാന്‍ പൗരന്മാരും രണ്ട് വിദേശികളുമാണ് അല്‍ബതിനാ ഗവര്‍ണറേറ്റ് പോലീസിന്റെ പിടിയിലായത്.

വിദേശ ഏജന്‍സികളുടെ സഹകരണത്തോടെയാണ് സംഘത്തെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

 

Latest News