Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൃഥ്വിരാജിനും പുതിയ സിനിമയുടെ സംവിധായകനും കോവിഡ്

കൊച്ചി- നടന്‍ പൃഥ്വിരാജിന് കോവിഡ്. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് നെഗറ്റീവായിരുന്നു.
 

Latest News