Sorry, you need to enable JavaScript to visit this website.

നീയെങ്ങുപോയി?

കുഞ്ഞനിയത്തിയുടെ ഓർമയിൽ വീഡിയോ ആൽബം തയാറാക്കി പതിനൊന്നുകാരിധനലക്ഷ്മി

പെട്ടെന്ന് ഒരു ദിവസം തന്നിൽ നിന്നും അകന്നുപോയ കുഞ്ഞനിയത്തിയുടെ ഓർമയിൽ വീഡിയോ ആൽബം പുറത്തിറക്കി ആറാംക്ലാസ് വിദ്യാർഥിനി. കൊടക്കാട് വലിയപൊയ്യിൽ നാലിലാങ്കണ്ടം ജി.യു.പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി ധനലക്ഷ്മിയാണ് വീഡിയോ ആൽബം പുറത്തിറക്കിയത്.
വലിയപൊയിലിലെസി.ഡി ബിനോയിയുടെയും സജ്‌ന ബിനോയിയുടെയും മകളാണ് ധനലക്ഷ്മി. തന്റെ കുഞ്ഞനിയത്തിയുടെ ഓർമയിൽ കവിത എഴുതി സംഗീതം പകർന്ന് ആലപിച്ച് അഭിനയിച്ച് വീഡിയോ ആൽബം പുറത്തിറക്കിയ പതിനൊന്ന് വയസ്സുകാരി ധനലക്ഷ്മി ഇന്ന് താരമാണ്.2017 സെപ്റ്റംബർ 18 നായിരുന്നു കുഞ്ഞനിയത്തിയുടെ ജനനം. ഒരു വർഷവും നാലുമാസവും കഴിഞ്ഞ് 2019 ജനുവരിയിൽ മരിച്ചു. ധനലക്ഷ്മിക്ക് തന്റെ എട്ടാം വയസ്സിലാണ് കുഞ്ഞനിയത്തിയെ കിട്ടിയത്. ജന്മനാ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.കുഞ്ഞിന്റെ എല്ലാ കാര്യത്തിനും മുൻകൈയെടുത്തത് ധനലക്ഷ്മി തന്നെയായിരുന്നു. കുഞ്ഞ് മരിച്ചതോടെ പിന്നീട് തനിച്ചായി. അനുജത്തിയുടെആ ഓർമകൾ ഒരു ഡയറിയിൽ സ്ഥിരമായി കുറിച്ചു വെക്കുമായിരുന്നു ധനലക്ഷ്മി. വീഡിയോ ആൽബത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് ധനലക്ഷ്മി തന്നെയാണ്. പാടി അഭിനയിച്ചതും ധനലക്ഷ്മി തന്നെ. നീ എങ്ങുപോയി എന്ന പേരിലാണ്വീഡിയോ ആൽബം.
നേരത്തെ നിപ്പയെ കുറിച്ച് കവിത എഴുതിസ്‌കൂളിൽ അവതരിപ്പിച്ചിരുന്നു. കോവിഡ് ലോക്ഡൗൺ വന്നതോടെപ്രതിരോധത്തിനായി സ്വന്തമായി കവിത എഴുതി പാടി അഭിനയിച്ച വീഡിയോ ആൽബം അതിജീവനത്തിന്റെ കരുതലായി.ഓണപ്പാട്ടിന്റെ ഈണത്തിലായിരുന്നു പ്രതിരോധ ഗാനം ആലപിച്ചത്. കവിത എഴുത്തിനൊപ്പം, പേപ്പറും കാർഡ് ബോഡും മൈദ മാവും കൊണ്ട് മനോഹരമായ പല രൂപങ്ങളും ധനലക്ഷ്മിയുണ്ടാക്കും. പൂക്കളും വാഹനങ്ങളുടെ രൂപവും കാർഡ് ബോഡിലും പേപ്പറിലും നിർമിക്കുന്നതാണ് ഇപ്പോൾ ധനലക്ഷ്മിയുടെ പ്രധാന ഹോബി. കൂടാതെ മൈദ മാവുണ്ടാക്കി അതിൽ ശിൽപങ്ങളുണ്ടാക്കും. കഴിഞ്ഞ രണ്ട് വർഷമായി ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നുണ്ട്. പ്രശാന്ത് നീലേശ്വരത്തിന് കീഴിലാണ് സംഗീത പഠനം.
 

Latest News