Sorry, you need to enable JavaScript to visit this website.

അടിയുറച്ച് ധവാന്‍, അടിച്ചുതകര്‍ത്ത് അക്‌സര്‍ 

ഷാര്‍ജ - സെഞ്ചുറിയോടെ ടീമിന്റെ നെടുന്തൂണായി നിന്ന ശിഖര്‍ ധവാനെ സാക്ഷിയാക്കി ഐ.പി.എല്ലില്‍ അക്‌സര്‍ പട്ടേലിന്റെ ഇടിവെട്ട് ബാറ്റിംഗ് ഷോ. ധവാനും മിന്നല്‍ ഷോ നടത്തിയ അക്‌സര്‍ പട്ടേലും ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിന് ഉജ്വല വിജയം സമ്മാനിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു പന്ത് ശേഷിക്കെ അവര്‍ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ചെന്നൈ നാലിന് 179, ദല്‍ഹി അഞ്ചിന് 185.
ശിഖര്‍ (58 പന്തില്‍ 101 നോട്ടൗട്ട്) ക്രീസിലുള്ളേടത്തോളം ദല്‍ഹിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അത് സാധ്യമാക്കിയത് അക്‌സര്‍ നേരിട്ട അഞ്ച് പന്തുകളായിരുന്നു. അതില്‍ മൂന്നും സിക്‌സറിന് പറത്തി. അവസാന ഓവറില്‍ 17 റണ്‍സ് വേണമായിരുന്നു ദല്‍ഹിക്ക് ജയിക്കാന്‍. രവീന്ദ്ര ജദേജ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ശിഖര്‍ സിംഗിളെടുത്ത ശേഷം നാല പന്തില്‍ അക്‌സര്‍ കാര്യം തീര്‍ത്തു. പൃഥ്വി ഷായെ (0) രണ്ടാമത്തെ പന്തിലും തുടക്കം മുതല്‍ പരുങ്ങിയ അജിന്‍ക്യ രഹാനെയെ (8) അഞ്ചാം ഓവറിലും ദല്‍ഹിക്ക് നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (23 പന്തില്‍ 23), മാര്‍ക്കസ് സ്റ്റോയ്‌നിസ് (14 പന്തില്‍ 24) എന്നിവര്‍ക്കും അധികം തുടരാനായില്ല.
നേരത്തെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അമ്പാട്ടി രായുഡുവും (25 പന്തില്‍ 45 നോട്ടൗട്ട്) രവീന്ദ്ര ജദേജയുമാണ് (13 പന്തില്‍ 33 നോട്ടൗട്ട് ) മുടന്തിനീങ്ങിയ ചെന്നൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 
 

Latest News