Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സംരംഭം

കൊച്ചി- കേരളത്തിൽ താഴെതട്ടിലുള്ള ഫുട്ബോൾ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്റൂട്ട്-യൂത്ത് ഡെവലപ്മെന്റ് സംരംഭമായ യങ് ബ്ലാസ്റ്റേഴ്സ്, സ്പോർട്സ് സെന്റർ ശൃംഖലയായ സ്പോർട്ഹുഡുമായി കൈകോർക്കുന്നു.  അഞ്ചു വർഷത്തേക്കാണ് കരാർ. യുവ ഫുട്ബോൾ പ്രതിഭകളിലേക്ക് എത്തിച്ചേരാനും, ഓൺലൈനായും മൈതാനം വഴിയും നിലവാരവും ചിട്ടയുമുള്ള അടിസ്ഥാന ഫുട്ബോൾ സൗകര്യങ്ങൾ നൽകാനും, ഇരു സ്ഥാപനങ്ങളുടെയും കരുത്ത് സംയോജിപ്പിക്കുകയാണ് പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള ഫുട്ബോൾ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രോഗ്രാം ഇനി യങ് ബ്ലാസ്റ്റേഴ്സ്-സ്പോർട്ഹുഡ് അക്കാദമി എന്നായിരിക്കും അറിയപ്പെടുക. ഈ അക്കാദമികൾ വഴി വിദഗ്ധ പരിശീലന പാഠ്യപദ്ധതി കുട്ടികൾക്ക് നൽകും. വിവിധ ജില്ലകളിലെ, വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന യങ് ബ്ലാസ്റ്റേഴ്സ്-സ്പോർട്ഹുഡ് അക്കാദമികളിൽ നിന്നുള്ള ഭാവി പ്രതിഭകൾക്ക്  കെബിഎഫ്സി സംഘടിപ്പിക്കുന്ന ട്രയൽസിലെ മികവ് അനുസരിച്ച് യങ് ബ്ലാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് സെന്റർ ഓഫ് എക്സലൻസിലേക്ക് (സിഇഒ) സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാവും. സിഇഒയിൽ നിന്ന് 14 വയസിന് മുകളിലുള്ള മികച്ച പ്രതിഭകൾക്ക് യങ് ബ്ലാസ്റ്റേഴ്സ് ഹൈ പെർഫോമൻസ് അക്കാദമിയിലേക്കും തുടർന്ന് അവസരം ലഭിക്കും. അക്കാദമിയിൽ ചേരുന്ന പുതിയ പരിശീലകരുടെ ഇൻഡക്ഷൻ ട്രെയിനിങ്, സർട്ടിഫിക്കേഷൻ എന്നിവ സംഘടിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്

Latest News