Sorry, you need to enable JavaScript to visit this website.

ആ ഗോള്‍ എന്തിന് നിഷേധിച്ചു, മനസ്സിലാവാതെ ആരാധകരും

ലിവര്‍പൂള്‍ - അവസാന വേളയില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ നേടിയ ഗോള്‍ 'വാര്‍' റിവ്യൂയില്‍ നിഷേധിക്കപ്പെട്ടതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് നിരാശപ്പെടുത്തുന്ന സമനില. പത്തു പേരായിച്ചുരുങ്ങിയ എവര്‍ടന്‍ 2-2 ന് ചാമ്പ്യന്മാരെ തളച്ചു. ഈ സീസണില്‍ അപരാജിതരായി കുതിക്കുന്ന എവര്‍ടണിന് ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്റ് ലീഡായി. നിരവധി സംശയാസ്പദ വിധികള്‍ എവര്‍ടണിന് അനുകൂലമായി. ആറു ഗോള്‍ ത്രില്ലറില്‍ ചെല്‍സിയും സൗതാംപ്റ്റനും 3-3 ല്‍ പിരിഞ്ഞു. 
ലിവര്‍പൂളിനെതിരെ ആദ്യ പകുതിയില്‍ എവര്‍ടണ്‍ ഗോളി ജോര്‍ദാന്‍ പിക്‌ഫോഡിന് ചുവപ്പ് കാര്‍ഡ് കിട്ടാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു. പിക്‌ഫോഡ് ചവിട്ടിവീഴ്ത്തിയ ലിവര്‍പൂള്‍ ഡിഫന്റര്‍ വിര്‍ജില്‍ വാന്‍ഡെക്കിന് പരിക്കുമായി പിന്മാറേണ്ടി വന്നു. 
നാടകീയമായാണ് മത്സരം അവസാനിച്ചത്. തിയാഗൊ അല്‍കന്ററക്കെതിരെ പരുക്കനടവ് പുറത്തെടുത്തതിന് എവര്‍ടന്റെ റിച്ചാര്‍ലിസന്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ടു. ഇഞ്ചുറി ടൈമില്‍ ഹെന്‍ഡേഴ്‌സന്‍ എവര്‍ടന്‍ ഗോളിയെ കീഴടക്കി. എന്നാല്‍ സാദിയൊ മാനെ ഓഫ്‌സൈഡാണെന്ന് പറഞ്ഞ് ഈ ഗോള്‍ നിഷേധിക്കപ്പെട്ടു,റീപ്ലേകള്‍ വ്യക്തമാവാതിരുന്നിട്ടും
സൗതാംപ്റ്റനെതിരെ ചെല്‍സി 2-0 ലീഡ് കളഞ്ഞുകുളിക്കുകയായിരുന്നു. രണ്ടു ഗോളും പുതുതായി ടീമിലെത്തിയ തിമൊ വേര്‍ണറാണ് നേടിയത്. ഇടവേളക്ക് മുമ്പും പിമ്പുമായി രണ്ടു ഗോളടിച്ച് സൗതാംപ്റ്റന്‍ തിരികെ വന്നു. എന്നാല്‍ വേര്‍ണറുടെ പാസില്‍ നിന്ന് ചെ ആഡംസ് ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ യാനിക് വെസ്റ്റര്‍ഗാഡാണ് സൗതാംപ്റ്റനെ രക്ഷിച്ചത്. 

 

Latest News