മനാമ - കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 452 രോഗമുക്തി നേടുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മുക്തി നേടിയവരുടെ എണ്ണം 73,013 ഉം മരിച്ചവരുടെ 289 ഉം ആയി. പുതുതായി രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശികളാണ്. 231 സജീവ കേസുകളില്‍ 19 രോഗികള്‍ ഗുരുതരാവസ്ഥയിലാണ്. 88 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി.