ജീവനുള്ള കാലത്തോളം എല്ലാവരെയും തുറന്നു കാണിക്കും; തനിക്കെതിരെയും കേസ് കൊടുക്കൂവെന്ന് കങ്കണ

ന്യൂദല്‍ഹി-സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അതിരു കടന്ന റിപ്പോര്‍ട്ടിങ് നടത്തിയെന്ന് ആരോപിച്ച് റിപ്പബ്ലിക്, ടൈംസ് നൗ ചാനലുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നിര്‍മാതാക്കളുടെ കൂട്ടായ്മക്കെതിരെ ശക്തമായ ഭാഷയില്‍ തുറന്നടിച്ച് നടി കങ്കണ റണാവത്ത്. കരണ്‍ ജോഹര്‍, യഷ് രാജ്, ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടേതടക്കമുള്ള നിര്‍മാണ കമ്പനികളുടെ നടപടിക്കെതിരെയാണ് കങ്കണ രംഗത്തെത്തിത്.ബോളിവുഡ് മയക്കു മരുന്നിന്റെയും ചൂഷണത്തിന്റേയും സ്വജനപക്ഷപാതത്തിന്റേയും ജിഹാദിന്റേയും കേന്ദ്രമാണെന്ന് കങ്കണ പറഞ്ഞു. തനിക്കെതിരെയും കേസ് കൊടുക്കണമെന്നും താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇനിയും എല്ലാവരേയും തുറന്നു കാണിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.വലിയ നായകന്മാര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു, അവര്‍ സുശാന്ത് സിംഗ് രജ്പുത്തിനെപ്പോലുള്ള ചെറുപ്പക്കാരെ കടന്നു വരാന്‍ അനുവദിക്കുന്നില്ല. അമ്പതാമത്തെ വയസ്സിലും അവര്‍ക്ക് സ്‌കൂള്‍ കുട്ടിയായി അഭിനയിക്കണം. ആളുകള്‍ അവരുടെ കണ്‍മുന്നില്‍ വെച്ച് തെറ്റ് ചെയ്താലും അവര്‍ ആര്‍ക്കു വേണ്ടിയും നിലകൊള്ളില്ല' കങ്കണ ട്വീറ്റ് ചെയ്തു
 

Latest News