കോവിഡ് നിയമലംഘനം; ഒമാനില്‍ ഏഷ്യക്കാര്‍ അറസ്റ്റില്‍

മസ്‌കത്ത- കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടിയ ഏഷ്യന്‍ വംശജരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ശര്‍ഖിയ്യ പോലീസാണ് ഇവരെ പിടികൂടിയത്. ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ച് കൂടിയ ഏതാനും പേരെ നിസ്‌വ പോലീസും അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് വ്യക്തമാക്കി. 

Latest News