തൃപ്പനച്ചി കുഞ്ഞിമുഹമ്മദിന് ജിസാൻ സമസ്തയുടെ യാത്രയയപ്പ്

ജിസാൻ- മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം  മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എസ് ഐ സി  ജിസാൻ സെൻട്രൽ കമ്മിറ്റി കൗൺസിലറും സബ് യ കെ എം സി  സി  പ്രസിഡന്‍റുമായ കുഞ്ഞിമുഹമ്മദ് തൃപനച്ചിക്ക് എസ് ഐ സി സെൻ ട്രൽ കമ്മിറ്റി യാത്രയയപ്പ് നല്‍കി. 

 പ്രസിഡൻ്റ് മുസ്തഫ ദാരിമി മേലാറ്റൂർ അദ്ധ്യക്ഷത വഹിച്ചു.  അബ്ദുറഹ് മാൻ കുറ്റിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

 മൂന്ന് പതിറ്റാണ്ടിലധികം കാലത്തെ പ്രവാസ ജീവിതം സമസ്തക്കും കെ എം സി സി ക്കും താങ്ങും തണലുമേകിയ കുഞ്ഞിമുഹമ്മദ്  മത വൈജ്ഞാനിക കേന്ദ്രങ്ങൾക്കും അനാഥ അഗതികൾക്കും. പ്രദേശത്തെ
മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിനും അത്താണിയായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

 ശംസു പൂക്കോട്ടൂർ, ഗഫൂർ വാവൂർ, മുനീർ ഹുദവി ഉള്ളണം, ബശീർ എടക്കര, മൂസ ഫൈസി കിടങ്ങയം, ഇസ്മാഈൽ ബാപ്പു, ജലീൽ പടിക്കൽ, അലിയാപ്പു ചെങ്ങര, മനാഫ് ചെമ്മാട് , ജമാൽ കമ്പിൽ, ജലീൽ വേങ്ങര എന്നിവർ ആശംസ നേർന്നു.

എസ് ഐ സി യുടെ ഉപഹാരം പ്രസിഡൻറ് മുസ്തഫ ദാരിമി മേലാറ്റൂർ  നൽകി.   കുഞ്ഞിമുഹ മ്മദ് തൃപ്പനച്ചി മറുപടി പ്രസംഗം നടത്തി.    പി എ സലാം പെരുമണ്ണ സ്വാഗതവും അക്ബർ പറപ്പൂർ നന്ദിയും പറഞ്ഞു.

Latest News