യു.എ.ഇ കോവിഡ് രോഗികള്‍ ആയിരം കവിഞ്ഞുതന്നെ

അബുദാബി- യു.എ.ഇയില്‍ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും ആയിരം കടന്നു.   1231 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 
തുടര്‍ച്ചയായ നാലാം ദിവസമാണ് ആയിരത്തിലേറെ കോവിഡ്–19 രോഗികള്‍. ഇന്നലെ 1181, വ്യാഴാഴ്ച 1158, ബുധനാഴ്ച 1100 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. രോഗ ബാധിതരായ രണ്ടു പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും 1051 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 97,760 ആയി.
 

Latest News