കോവിഡ് ചട്ടലംഘനം: ദുബായില്‍  എട്ടു സ്ഥാപനങ്ങള്‍ക്ക് പിഴ 

ദുബായ് - കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ടു സ്ഥാപനങ്ങള്‍ക്ക് ദുബായ് എക്കണോമി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ഇ.ഡി) പിഴ ചുമത്തി. 13 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു സ്ഥാപനവും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടില്ല. 643 സ്ഥാപനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഡി.ഇ.ഡി പരിശോധനയില്‍ കണ്ടെത്തി.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ഓരോ വ്യക്തികളും സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദുബായ് ദുരന്ത നിവാരണ സമിതിയുടെ സുപ്രീം കമ്മിറ്റി പരിശോധനകള്‍ ഊര്‍ജിതമാക്കി. നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് കമ്മിറ്റി സ്വീകരിച്ചത്. ഏറ്റവും ഉന്നതമായ രീതിയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കുന്നത് തുടരും- ദുബായ് മീഡിയ ഓഫീസ് (ഡി.എം.ഒ) ട്വീറ്റ് ചെയ്തു.

Latest News