സഞ്ജുവിനെക്കുറിച്ച് വോണിന് പറയാനുള്ളത്

ദുബായ് - മലയാളി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ മൂന്നു ടീമിലും കളിക്കാന്‍ അര്‍ഹനാണെന്ന് ഏറെക്കാലമായി താന്‍ പറയുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ആദ്യ മത്സരങ്ങളില്‍ ആ നിലവാരം സഞ്ജു കാണിച്ചിട്ടുണ്ട്. ഇത്തവണ കൂടുതല്‍ സ്ഥിരത പുലര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. അതു സാധിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളില്‍ സഞ്ജു സ്ഥിരം സാന്നിധ്യമാവും -വോണ്‍ പറഞ്ഞു.
പല കളിക്കാരെയും ഇക്കാലയളവില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതു കാണുമ്പോള്‍, സഞ്ജുവുമായി സംസാരിക്കുമ്പോള്‍, ഇപ്പോഴുള്ള വളര്‍ച്ച കാണുമ്പോള്‍ മനസ്സിലാവും ഇത് മറ്റൊരു നിലവാരത്തിലുള്ള കളിക്കാരനാണെന്ന്. അപൂര്‍വ പ്രതിഭയാണ് സഞ്ജു. ഇന്റര്‍നാഷനല്‍ മത്സരങ്ങളിലും ഇതേ നിലവാരം പുലര്‍ത്താനാട്ടെയെന്നാണ് എന്റെ പ്രതീക്ഷ -വോണ്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രഥമ നായകനായ വോണ്‍ ഇപ്പോള്‍ ടീമിന്റെ മാര്‍ഗദര്‍ശിയായി ദുബായിലുണ്ട്. 
 

Latest News