Sorry, you need to enable JavaScript to visit this website.

എന്തു വന്നാലും ഒളിംപിക്‌സ് നടത്തും

ടോക്കിയൊ - ഒളിംപിക്‌സ് ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും ദീപശിഖാ പ്രയാണത്തിന്റെ പദ്ധതികളുമായി ടോക്കിയൊ സംഘാടകര്‍ മുന്നോട്ട്. ആണവദുരന്തം നേരിട്ട ഫുകുഷിമയില്‍ നിന്ന് 2021 മാര്‍ച്ച് 25 ന് ദീപശിഖ പ്രയാണം തുടങ്ങും. ജൂലൈ 23 നാണ് ഒളിംപിക്‌സ് ആരംഭിക്കേണ്ടത്. ഈ വര്‍ഷം ജൂലൈ 24 ന് ആരംഭിക്കേണ്ട ഗെയിംസ് അടുത്ത വര്‍ഷത്തേക്ക നീട്ടിവെക്കുകയായിരുന്നു. പാരാലിംപിക് ദീപശിഖാ പ്രയാണം ഓഗസ്റ്റില്‍ ആരംഭിക്കും. ഓഗസ്റ്റ് 24 നാണ് പാരാലിംപിക്‌സ് തുടങ്ങുന്നത്. ആഡംബരം കുറച്ചിട്ടാണെങ്കിലും ഒളിംപിക്‌സ് നടത്താനാണ് സംഘാടകരുടെ നിശ്ചയദാര്‍ഢ്യം. എന്തുവന്നാലും ഗെയിംസ് നടത്തുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ യോഷിറൊ മോറി പറഞ്ഞു. ഒഫിഷ്യലുകളെയും ജീവനക്കാരെയും 15 ശതമാനം കുറക്കും. എന്നാല്‍ അത്‌ലറ്റുകളുടെ എണ്ണം കുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Latest News