Sorry, you need to enable JavaScript to visit this website.

കയറരുത്, കള്ള ടാക്‌സിയില്‍;  കര്‍ശന നടപടിയുമായി അബുദാബി

അബുദാബി- അനധികൃത ടാക്‌സി സര്‍വീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്. സമാന്തര ടാക്‌സി സര്‍വീസ് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാല്‍ ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ ഗതാഗത നിയമം അനുസരിച്ച് 3,000 ദിര്‍ഹമാണ് പിഴ. 24 ബ്ലാക് പോയിന്റും ലഭിക്കും. 
2019 സെപ്റ്റംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ 3,376 സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സി സേവനം നടത്തിയതിന് കണ്ടുകെട്ടിയിട്ടുണ്ട്. അനധികൃത ടാക്‌സിക്കാരോടൊപ്പമുള്ള യാത്രക്ക് സുരക്ഷിതത്വം കുറവാണ്. അപകടം ഉണ്ടായാല്‍ അപരിചിതരായ ഡ്രൈവര്‍ രക്ഷപ്പെടും. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല. ഇതുമൂലം ഇന്‍ഷൂറന്‍സ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല- പോലീസ് വ്യക്തമാക്കി. ബോധവല്‍ക്കരണത്തിനായി സമൂഹമാധ്യമങ്ങളിലൂടെ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പോലീസ് പോസ്റ്ററുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

Latest News