Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ ചാമ്പ്യന്‍സ്  ലീഗില്‍ സൗദി ക്വാര്‍ട്ടര്‍

ദോഹ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗദി അറേബ്യന്‍ ടീമുകളായ അന്നസറും അല്‍അഹ്‌ലിയും ഏറ്റുമുട്ടും. ദോഹയില്‍ ജൈവകവചത്തിലാണ് ടൂര്‍ണമെന്റുകള്‍ അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിനെ ടൂര്‍ണമെന്റില്‍ നിന്ന് വിവാദ രീതിയില്‍ പുറത്താക്കിയിരുന്നു.
രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ഇറാനിലെ പെര്‍സപോളിസ് ഉസ്‌ബെക്കിസ്ഥാനിലെ പാഖ്തകോറുമായി ഏറ്റുമുട്ടും. പ്രി ക്വാര്‍ട്ടറില്‍ ഖത്തറിലെ അല്‍സദ്ദിനെ പെര്‍സപോളിസ് അട്ടിമറിച്ചു. ബാഴ്‌സലോണ ഗ്രെയ്റ്റ് ഷാവി പരിശീലിപ്പിക്കുന്ന ടീമാണ് അല്‍സദ്ദ്. രണ്ടാം പകുതിയില്‍ സദ്ദിന് പെനാല്‍ട്ടി നിഷേധിച്ചത് ഷാവിയെ ചൊടിപ്പിച്ചു. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ വീഡിയൊ റിവ്യൂ സംവിധാനം ഉപയോഗിക്കാത്തത് നാണക്കേടാണെന്ന് ഷാവി വിമര്‍ശിച്ചു. പാഖ്തകോര്‍ ഇറാനിലെ ഇസ്തിഖ്‌ലാല്‍ ക്ലബ്ബിനെ തോല്‍പിച്ചു. 

Latest News