Sorry, you need to enable JavaScript to visit this website.
Friday , October   30, 2020
Friday , October   30, 2020

മുന്‍ ഇന്ത്യന്‍ താരം റൗളിന്‍സന്‍ ഗോകുലത്തില്‍ 

കോഴിക്കോട് - പരിചയസമ്പന്നനായ ഡിഫന്റര്‍ റൗളിന്‍സന്‍ റോഡ്രിഗസ് ഗോകുലം കേരളാ എഫ്.സിയില്‍ ചേര്‍ന്നു. രണ്ടു തവണ ഐ-ലീഗ് കിരീടം നേടിയ റൗളിന്‍സന്‍ ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീല്‍ഡ് ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 
ഗോവക്കാരനായ റൗളിന്‍സന്‍ സേസയിലും ചര്‍ച്ചില്‍ ബ്രദേഴ്‌സിലും കളിച്ചാണ് തുടങ്ങിയത്. 2007 ല്‍ ചര്‍ച്ചിലിനൊപ്പം ഡ്യൂറന്റ് കപ്പ് ചാമ്പ്യനായി. 2008-09 ല്‍ അവര്‍ക്കൊപ്പം തന്നെയാണ് ഐ-ലീഗ് കിരീടം നേടിയതും. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുപ്പായമിട്ടു. അടുത്ത വര്‍ഷം ഡെംപോക്കൊപ്പം വീണ്ടും ഐ-ലീഗ് കിരീടം സ്വന്തമാക്കി. മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, ദല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കും കളിച്ചിട്ടുണ്ട്. പരിക്കു കാരണം ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുകയായിരുന്നു. 

Latest News