ദുബായ് - കഴിഞ്ഞ മൂന്നു ദിവസത്തിനിടെ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,093 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1008 പേര്‍ക്കാണ് രോഗം ബാധിച്ചത്. 882 പേര്‍ കൂടി സുഖം പ്രാപിച്ചു. രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി. മുന്‍ദിവസങ്ങളില്‍ 1083, 1002 എന്നിങ്ങനെയാണ് കോവിഡ് കേസുകളുടെ എണ്ണം.
92,000 ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 89,540 ആയി. ഇതില്‍ 78,819 പേരാണ് രോഗമുക്തി നേടിയവര്‍. ആകെ മരണസംഖ്യ 409. നിലവില്‍ 10,312 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇത് നാലാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 1,000 കടക്കുന്നത്. സെപ്റ്റംബര്‍ 17നാണ് രാജ്യത്ത് ആദ്യമായി കേസുകള്‍ 1000 കവിഞ്ഞത്.
രാജ്യത്ത് ഇതുവരെ 90 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ ഇതുവരെ രാജ്യത്തെ കേസുകളില്‍ അഞ്ചു മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോസിറ്റീവ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമുണ്ട്. എങ്കിലും 0.5 ശതമാനം മാത്രമാണ് രാജ്യത്ത് കോവിഡ് ബാധ മൂലമുള്ള മരണനിരക്ക്. രോഗമുക്തിയിലും രാജ്യം മുമ്പിലാണ്, 90 ശതമാനം.