Sorry, you need to enable JavaScript to visit this website.

ധോണിപ്പടക്ക് വീണ്ടും കാലിടറി

ദുബായ് - ഐ.പി.എല്ലില്‍ എം.എസ് ധോണിയുടെ വയസ്സന്‍ പടക്ക് കാലിടറുന്നു. ദല്‍ഹി കാപിറ്റല്‍സിനെതിരെ ഒരു ഘട്ടത്തിലും പൊരുതാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കീഴടങ്ങി. ദല്‍ഹി മൂന്നിന് 175, ചെന്നൈ ഏഴിന് 131.
തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ ദല്‍ഹി കാപിറ്റല്‍സ് ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ മുന്നിലെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവര്‍ 44 റണ്‍സിന് തോല്‍പിച്ചു. ദല്‍ഹിയുടെ അച്ചടക്കമുള്ള ബൗളിംഗില്‍ നിന്ന് കുതറിമാറാന്‍ ചെന്നൈക്കു സാധിച്ചില്ല. ഒടുവില്‍ എം.എസ് ധോണിയും (12 പന്തില്‍ 15) രവീന്ദ്ര ജദേജയും (9 പന്തില്‍ 12) ക്രീസില്‍ ഒരുമിച്ചെങ്കിലും വിജയസാധ്യത അവസാനിച്ചിരുന്നു. രണ്ടു പേരും അവസാന ഓവറില്‍ പുറത്താവുകയും ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അട്ടിമറിച്ച ശേഷം ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. സ്‌കോര്‍: ദല്‍ഹി മൂന്നിന് 175, ചെന്നൈ ഏഴിന് 131.

Latest News