നവാസുദ്ദീന്‍ സിദ്ദിഖിക്കിനെതിരെ ഭാര്യ മുംബൈ  പോലീസില്‍ പരാതി നല്‍കി 

മുംബൈ-ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കിനെതിരെ ഭാര്യ ആലിയ മുംബൈ പോലീസില്‍ പരാതി നല്‍കി. ലൈംഗിക പീഡനം, വഞ്ചന കുറ്റം എന്നിവ ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കെട്ടിച്ച ചമച്ച ആരോപണങ്ങളാണെന്നും ഇതിനെതിരെ ഹൈക്കോടതിയില്‍ ആലിയയ്‌ക്കെതിരെ ഹര്‍ജി നല്‍കുമെന്നും നടന്റെ  സഹോദരന്‍ പ്രതികരിച്ചു. താന്‍ മര്‍ദ്ദിച്ചതായി ആലിയ ആരോപിച്ചതിനെതിരെ ഷമാസും നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഏറെനാളായി അകല്‍ച്ചയില്‍ കഴിയുന്ന ഇവര്‍ നേരത്തേ, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുപി പോലീസിലും പരാതി നല്‍കിയിരുന്നു.സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗികപീഡനക്കേസില്‍, പരാതി പരിശോധിച്ച ശേഷമേ ചോദ്യം ചെയ്യല്‍ ആരംഭിക്കൂവൈന്ന് പോലീസ് വ്യക്തമാക്കി. രണ്ട് കേസുകളും മുംബൈ വെര്‍സോവ പോലീസ് സ്‌റ്റേഷനിലാണ്.
 

Latest News