Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നന്ദി അമൽ എന്ന് ഋഥ്വിക് റോഷൻ

ബോളിവുഡ് സൂപ്പർ താരം ഋതിക് റോഷന്റെ അഭിനന്ദനത്തിന് പാത്രമായതിലെ സന്തോഷവുമായി പയ്യന്നൂരിലെ എൻജിനീയറിങ് വിദ്യാർഥി അമൽ കക്കാട്ട്. ഋഥ്വികിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി. ഇരുപതു ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം ലൈക്ക് ചെയ്തത്.
വാർ എന്ന സിനിമയിലെ ഋതിക്കിന്റെ ഗെറ്റപ്പിനെ അടിസ്ഥാനമാക്കി പെൻസിലുപയോഗിച്ച് വരച്ച ഛായാചിത്രമാണ് ഋഥ്വിക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. അവിശ്വസനീയമായ കലാസൃഷ്ടി! സ്‌നേഹത്തിന് നന്ദി അമൽ.കെ' എന്ന കുറിപ്പാണ് ലക്ഷക്കണക്കിനാളുകളുടെ ഇഷ്ടം നേടിയത്. ഋഥ്വിക് ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിവരം സുഹൃത്തുക്കൾ പറഞ്ഞാണ് അമൽ അറിഞ്ഞത്. താൻ വരച്ച ചിത്രം അമൽ സമൂഹ മാധ്യമത്തിലെ സ്വന്തം പ്രൊഫൈലിൽ പങ്കുവെച്ചതോടെയാണ് ഈ പയ്യന്നൂർകാരനെ നാട്ടുകാരും  തിരിച്ചറിഞ്ഞത്. ചിത്രം വരയ്ക്കുന്ന വീഡിയോയും അമൽ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.  ഹൈസ്‌കൂൾ പഠന കാലത്ത് ചിത്രരചനയിൽ പരിശീലനം നേടിയ അമൽ തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ ആർക്കിടെക്ചർ അവസാന വർഷ വിദ്യാർഥിയാണ്. കോവിഡ് കാലത്ത് വീട്ടിൽ കുടുങ്ങിയപ്പോഴാണ് പെൻസിൽ കൊണ്ടുള്ള ഛായാ ചിത്രരചന തുടങ്ങിയത്.  


ഋഥ്വിക് റോഷന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെങ്കിലും മറ്റനേകം ചലച്ചിത്ര താരങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഈ കലാകാരന്റെ പെൻസിലിലൂടെയും ബ്രഷിലൂടെയും പിറവിയെടുത്തിട്ടുണ്ട്. തമിഴ് സൂപ്പർ താരം സൂര്യയുടെ കടുത്ത ആരാധകനാണ് അമൽ. സൂര്യയുടെ ഓരോ സിനിമയിലെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ വരച്ച് സൂക്ഷിച്ചിട്ടുണ്ട്. സൂര്യയെ നേരിൽ കാണണം. ചിത്രങ്ങൾ നൽകണമെന്നാണ് ഈ യുവ കലാകാരൻ മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം. പയ്യന്നൂരിലെ അശോക് കക്കാട്ടിന്റെയും സിന്ധുവിന്റെയും മകനാണ് അമൽ. അഭിജിത്ത് സഹോദരനാണ്. കലാപ്രവർത്തനത്തിന് കുടുംബാംഗങ്ങളുടെ പൂർണ പിന്തുണ ലഭിച്ചതായി അമൽ പറയുന്നു.

Latest News