Sorry, you need to enable JavaScript to visit this website.

15,000 കാണികള്‍, ബയേണ്‍ സൂപ്പര്‍ 

ബുഡാപെസ്റ്റ് - ലോക്ഡൗണിനു ശേഷം യൂറോപ്യന്‍ ഫുട്‌ബോളില്‍ കാണികള്‍ തിരിച്ചെത്തിയ രാവില്‍ ബയേണ്‍ മ്യൂണിക്കിന് സൂപ്പര്‍ കപ്പ്. എക്‌സ്ട്രാ ടൈമില്‍ സെവിയയെ 2-1 ന് തോല്‍പിച്ച് ബയേണ്‍ ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ഉയര്‍ത്തി. ഈ സീസണില്‍ ബയേണിന്റെ നാലാമത്തെ കിരീടം. വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ഹാവി മാര്‍ടിനസാണ് ഹെഡറിലൂടെ ഗോളടിച്ചത്. 104 ാം മിനിറ്റിലായിരുന്നു ഗോള്‍. 
ഏഴു വര്‍ഷം മുമ്പ് 2013 ലെ സൂപ്പര്‍ കപ്പില്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചപ്പോഴും നിര്‍ണായക ഗോള്‍ മാര്‍ടിനസിന്റെ വകയായിരുന്നു. 120 ാം മിനിറ്റിലെ സമനില ഗോള്‍. 
15,180 പേര്‍ ഹംഗറിയില്‍ കളി കാണാനെത്തി. അതില്‍ ബയേണിന്റെയും സെവിയയുടെയും ആരാധകരുണ്ടായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കാണികളെ പ്രവേശിക്കാന്‍ തീരുമാനിച്ചത് വന്‍ വിവാദമായിരുന്നു. 
ലുക്കാസ് ഒകംപോസിന്റെ പെനാല്‍ട്ടിയിലൂടെ സെവിയയാണ് ആദ്യം വല കുലുക്കിയത്. ലിയോണ്‍ ഗോരറ്റ്‌സ്‌ക ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ബയേണിന്റെ രണ്ടു ഗോളുകള്‍ 'വാറി'ല്‍ തട്ടി നഷ്ടമായി. 
 

Latest News