Sorry, you need to enable JavaScript to visit this website.

ഒരു ട്രോഫി, നോവക്കിന് ഇരട്ട റെക്കോര്‍ഡ്

റോം - ഇറ്റാലിയന്‍ മാസ്‌റ്റേഴ്‌സ് ടെന്നിസില്‍ കിരീടം നേടിയതോടെ നോവക് ജോകോവിച്ചിന് ഇരട്ട റെക്കോര്‍ഡ്. ഈ വിജയത്തോടെ സെര്‍ബിയക്കാരന്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 287 ാമത്തെ ആഴ്ചയാണ് നോവക് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 286 ആഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പീറ്റ് സാംപ്രാസിനെ മറികടന്നു. 310 ആഴ്ച ഒന്നാം നമ്പര്‍ പദവി അലങ്കരിച്ച റോജര്‍ ഫെദരര്‍ മാത്രമാണ് ഇനി മുന്നില്‍. 
നോവക് നേടുന്ന അമ്പത്തിരണ്ടാമത്തെ മാസ്റ്റേഴ്‌സ് കിരീടമാണ് ഇത്. ഇതില്‍ മുപ്പത്താറെണ്ണം മാസ്റ്റേഴ്‌സ് 1000 കിരീടമാണ്. മറ്റൊരാള്‍ക്കും ഇത്രയധികം മാസ്റ്റേഴ്‌സ് 1000 കിരീടങ്ങള്‍ നേടാനായിട്ടില്ല. 35 തവണ മാസ്റ്റേഴ്‌സ് 1000 കിരീടം നേടിയ റഫായേല്‍ നദാലിനെ മറികടന്നു. റോമില്‍ അഞ്ചാം തവണയാണ് ചാമ്പ്യനാവുന്നത്. ഫൈനലില്‍ ഡിയേഗൊ ഷ്വാര്‍ട്‌സ്മാനെ 7-5, 6-3 ന് തോല്‍പിച്ചു. അവസാന 16 വര്‍ഷത്തില്‍ 14 തവണയും നോവക്കോ നദാലോ ആണ് റോം മാസ്‌റ്റേഴ്‌സില്‍ ചാമ്പ്യനായത്. 
2011 ജൂലൈ നാലിനാണ് നോവക് ആദ്യം ലോക റാങ്കിംഗില്‍ ഒന്നാമനായത്. തുടര്‍ന്നുള്ള 460 ആഴ്ചകളില്‍ 62 ശതമാനത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. അവസാനം കളിച്ച 35 കളികളില്‍ മുപ്പത്തിനാലും നോവക് ജയിച്ചു. യു.എസ് ഓപണില്‍ അബദ്ധത്തില്‍ ലൈന്‍ ജഡ്ജിക്കു നേരെ പന്തടിച്ചതിന് അയോഗ്യനാക്കപ്പെടുകയായിരുന്നു. അതാണ് ഏക തോല്‍വി. അവസാന എട്ട് ഗ്രാന്‍്സ്ലാമുകളില്‍ അഞ്ചും നേടിയതും നോവക് തന്നെ. 

Latest News