സൗദിയിൽ ആശ്രിത വിസയിലുള്ള 25 പൂർത്തിയായവർക്ക്‌ മുന്നിൽ രണ്ടു മാർഗങ്ങൾ മാത്രം

റിയാദ്- ആശ്രിത വിസയിൽ സൗദിയിൽ കഴിയുന്ന 25 വയസ്സ് പൂർത്തിയാകുന്ന പുരുഷന്മാർക്കു മുന്നിൽ രണ്ടു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റുകയോ ഫൈനൽ എക്‌സിറ്റിൽ സൗദിയിൽ നിന്ന് തിരിച്ചയക്കുകയോ ചെയ്യണമെന്ന് ജവാസാത്ത് പറഞ്ഞു. 25 വയസ്സ് പൂർത്തിയാകുന്ന ആശ്രിതന്റെ സ്‌പോൺസർഷിപ്പ് മാറ്റുകയോ ഫൈനൽ എക്‌സിറ്റിൽ തിരിച്ചയക്കുകയോ ചെയ്യാതെ കുടുംബനാഥന്റെ ഇഖാമ (ഹവിയ്യത്തു മുഖീം) പുതുക്കാൻ സാധിക്കില്ലെന്ന് ജവാസാത്ത് പറഞ്ഞു. 25 പൂർത്തിയായ ആശ്രിതരുടെ ഇഖാമ പുതുക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയാണോയെന്ന വിദേശികളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

Latest News