Sorry, you need to enable JavaScript to visit this website.

ഇഖാമ, റീ എൻട്രി സൗജന്യ പുതുക്കൽ ഇനിയില്ല

റിയാദ്- കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ സൗദിയിലെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും ഇനി സ്വമേധയാ നീട്ടിനൽകില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാവരുടെയും ഇഖാമയും റീ എൻട്രിയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് രണ്ടു പ്രാവശ്യം സൗജന്യമായി കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സ്‌പോൺസർമാരുടെയും അബ്ശിർ, മുഖീം സിസ്റ്റം വഴി വിദേശത്തുള്ളവരുടെയും ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി ദീർഘിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലാവധി അവസാനിച്ചാലും പിഴയില്ലാതെ പുതുക്കാം. പണമടയ്ക്കാനുള്ള സൗകര്യവും ബാങ്കുകളുടെ ഓൺലൈൻ സർവീസിൽ ലഭ്യമാണ്. ആറു മാസത്തിലധികം കാലാവധിയുള്ളതോ, ഹുറൂബ്, മഥ്‌ലൂബ് തുടങ്ങിയ കുറിപ്പുകൾ രേഖപ്പെടുത്തുകയോ ചെയ്ത ഇഖാമകൾ പുതുക്കാനാകില്ല. 

Latest News