ബഹ്റൈനില്‍ 613 പേര്‍ക്ക് രോഗമുക്തി

മനാമ- ബഹ്‌റൈനില്‍ 690 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 613 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ മരണത്തിന് കീഴടങ്ങി. പുതുതായി രോഗം ബാധിച്ചവരില്‍ 125 പേര്‍ വിദേശികളാണ്. 21 പേര്‍ യാത്രാസമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 56,700 ആയിട്ടുണ്ട്. 217 രോഗികളാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 12,301 പരിശോധനകള്‍ നടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Latest News