യു.എ.ഇയില്‍ 674 പേര്‍ക്ക് കൂടി കോവിഡ്, പരിശോധനകള്‍ ശക്തം

അബുദാബി- കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 761 പേര്‍ കോവിഡ് 19 മുക്തരായതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 674 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 92,000 പേര്‍ക്ക്കൂടി പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 84,916 ആയി.

രാജ്യത്ത് കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാമ്പത്തിക വകുപ്പിലെ കമേഴ്‌സ്യല്‍ കോംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം ദുബായില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നതായി അറിയിച്ചു. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലമടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തതും വ്യാപകമാകുന്നതായും പരാതിയുണ്ട്.

 

Latest News