Sorry, you need to enable JavaScript to visit this website.

ഖുർആൻ: കൈപ്പടയിൽ  തുടിച്ച ഭക്തിയും ഭംഗിയും

തൊണ്ണൂറ് ദിവസംകൊണ്ട് വിശുദ്ധ ഖുർആൻ സമ്പൂർണമായും കൈപ്പടയിലെഴുതി പൂർത്തിയാക്കിയ ജമീലാ ഹമീദ് എന്ന വീട്ടമ്മയെ പരിചയപ്പെടുക

കേവലമൊരു കൗതുകത്തിനു വേണ്ടി തുടങ്ങിയതായിരുന്നു പരിശുദ്ധ ഖുർആൻ പൂർണമായും കൈപ്പടയിലെഴുതിത്തീർക്കുകയെന്ന പുണ്യകരമായ പ്രവൃത്തി. തൊണ്ണൂറ് ദിവസം കൊണ്ട് തിരുസൂക്തങ്ങളത്രയും മനോഹരമായ കൈയക്ഷരത്തിൽ എഴുതി പൂർത്തിയാക്കിയതിന്റെ ആത്മീയ നിർവൃതിയിലാണിപ്പോൾ ജമീലാ ഹമീദ് എന്ന വീട്ടമ്മ. 
'ഉമ്മയാണെനിക്കിതിന് പ്രചോദനം. ഖുർആൻ പാരായണത്തിനും ഖുർആൻ മനഃപാഠമാക്കുന്നതിനും എപ്പോഴും പ്രോത്സാഹിപ്പിക്കാറുള്ള ഉമ്മ തന്നെയാണ് ഖുർആനിലെ മുഴുവൻ സൂക്തങ്ങളും കൈയക്ഷരത്തിൽ എഴുതി നോക്കാൻ അപേക്ഷിച്ചതും അതിനായി പ്രോത്സാഹനം നൽകിയതും. 2015 ൽ ആരംഭിച്ച എഴുത്ത് ജോലി മൂന്നു മാസം കൊണ്ട് പൂർത്തിയായി, അൽഹംദുലില്ലാഹ്....'


-മൂവാറ്റുപുഴ വനിതാ ഇസ്‌ലാമിയാ കോളേജിലെ (ബനാത്ത്) 1979-84 ബാച്ചിലെ അഫ്ദലുൽ ഉലമാ ബിരുദധാരിണിയായ ജമീലാ ഹമീദ് പറഞ്ഞു. 
സാമാന്യം ഭേദപ്പെട്ട രീതിയിലാണ് മാനുസ്‌ക്രിപ്റ്റ്്് ജോലി പൂർത്തിയാക്കിയത്. തുടക്കത്തിലുണ്ടായ വിഷമങ്ങളൊക്കെ എഴുത്ത് പുരോഗമിക്കുംതോറും പ്രയാസരഹിതമാവുകയും ആരാധന പോലെ ഈ കർമം സന്തോഷകരമായി പൂർത്തീകരിക്കുകയും ചെയ്യാൻ ജമീലയ്ക്ക്്് സാധിച്ചു. 
കഴിഞ്ഞ വർഷം കുറച്ച്് കൂടി ആധുനികമായ രീതിയിൽ മറ്റൊരു പതിപ്പ്്് കൂടി വീണ്ടും ഖുർആൻ കൈയെഴുത്ത്്് പ്രതിയായിത്തന്നെ എഴുതിത്തയാറാക്കുകയും വിപുലമായ കുടുംബ സദസ്സിൽ അത് പ്രകാശനം ചെയ്യപ്പെടുകയുമുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോതമംഗലത്തിനടുത്ത നെല്ലിക്കുഴി പീസ് വാലി റിഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പ്രകാശനച്ചടങ്ങിൽ, ജമീലയുടെ ഖുർആൻ കൈയെഴുത്ത്്് സംരംഭത്തെ പണ്ഡിതരുൾപ്പെടെയുള്ള സദസ്സ്് പ്രശംസിക്കുകയുണ്ടായി. 
കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് ഹൈസ്‌കൂളിലെ അറബി അധ്യാപികയായിരുന്ന ജമീലാ ഹമീദിന്റെ അധ്യാപക-ധൈഷണിക ജീവിതത്തിലെ ഏറ്റവും പ്രകാശപൂർണമവും പ്രതിബദ്ധതാ നിർഭരവുമായ ശ്രേഷ്ഠകർമമാണ് വിശുദ്ധ ഖുർആന്റെ സമ്പൂർണമായ കൈയെഴുത്ത്്് ജോലി. 
ഈ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.           -എം.

Latest News