Sorry, you need to enable JavaScript to visit this website.

എയർഇന്ത്യ എക്സ്പ്രസിന് ഒക്ടോബർ മൂന്ന് വരെ ദുബായില്‍ വിലക്ക്

ദുബായ്- കോവിഡ് പോസറ്റീവായവരെ രണ്ടുതവണ  എത്തിച്ചുവെന്നാരോപിച്ച്  ദുബായ് സിവില്‍ ഏവിയേഷന്ർ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന വിലക്ക് ഒക്ടോബർ മൂന്ന് വരെ തുടരും.കോവിഡ് ടെസ്റ്റ് റിപ്പോർട്ട് പോസറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നതായാണ് ആരോപണം

15 ദിവസത്തേക്ക് ഏർപ്പെടുത്തിയ  വിലക്കിന പുറമെ, ദുബായ് സിവില്‍ ഏവിയേഷൻ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. ദുബായിലേക്ക് കൊണ്ടുവന്ന കോവിഡ് രോഗികളുടെ എല്ലാ മെഡിക്കല്‍, ക്വാറന്‍റൈന്‍ ചെലവുകളും വഹിക്കണമെന്നതാണ് പിഴ ശിക്ഷ.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളുടെ വിശദ റിപ്പോർട്ട് സമർപ്പിച്ചാല്‍ മാത്രമേ സർവീസ് പുനരാരംഭിക്കാന്‍ അനുവദിക്കൂയെന്നും എയർഇന്ത്യക്ക് നല്‍കിയകത്തില്‍ ദുബായ് ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

Latest News