Sorry, you need to enable JavaScript to visit this website.

ക്ലാസില്‍ രണ്ടാമന്‍, പിര്‍ലോക്ക് സര്‍ടിഫിക്കറ്റ്‌

റോം - യുവന്റസ് കോച്ച് ആന്ദ്രെ പിര്‍ലോക്ക് യുവേഫയുടെ കോച്ചിംഗ് സര്‍ടിഫിക്കറ്റ് ലഭിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിന് ഒടുവില്‍ ഫൈനല്‍ പരീക്ഷ പാസായാണ് പിര്‍ലൊ യുവേഫ പ്രൊ ലൈസന്‍സിന് ഉടമയായത്. ഒരു കോച്ചിംഗ് പരിചയവുമില്ലാതെയാണ് പിര്‍ലോയെ യുവന്റസ് കോച്ചായി നിയമിച്ചത്. ആദ്യം യുവന്റസിന്റെ അണ്ടര്‍-23 ടീമിന്റെ കോച്ചായാണ് നിയമിച്ചത്. ഒരു മത്സരത്തില്‍ പോലും ടീമിനെ പരിശീലിപ്പിക്കും മുമ്പെയാണ് സീനിയര്‍ ടീമിന്റെ ചുമതല ലഭിച്ചത്. മൗറിസിയൊ സാരിയെ പുറത്താക്കി പിര്‍ലോയെ നിയമിക്കുകയായിരുന്നു. പിര്‍ലോക്കൊപ്പം ഇറ്റലി ടീമിലുണ്ടായിരുന്ന ലൂക്ക ടോണിക്കും ലൈസന്‍സ് കിട്ടി.
2019 ല്‍ തുടങ്ങിയ കോഴ്‌സില്‍ 240 മണിക്കൂര്‍ ക്ലാസ് ഉണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസായിരുന്നു. പ്രബന്ധവും സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. മുന്‍ കളിക്കാരനായ തിയാഗൊ മോട്ടയായിരുന്നു മികച്ച കോച്ചിംഗ് വിദ്യാര്‍ഥി.  110 ല്‍ മോട്ടക്ക് 108 മാര്‍ക്ക് കിട്ടി. 107 മാര്‍ക്കുമായി പിര്‍ലൊ രണ്ടാം സ്ഥാനത്തായിരുന്നു. 

Latest News