റയല്‍ വിടാനൊരുങ്ങി ബെയ്ല്‍, താല്‍പര്യം കാട്ടാതെ മൗറിഞ്ഞൊ

ലണ്ടന്‍ - ജോസെ മൗറിഞ്ഞോ റയല്‍ മഡ്രീഡ് കോച്ചായിരിക്കുമ്പോഴാണ് ടോട്ടനത്തില്‍ നിന്ന് അന്നത്തെ ലോക റെക്കോര്‍ഡ് തുകക്ക് ഗാരെത് ബെയ്ല്‍ സ്പാനിഷ് ക്ലബ്ബിലെത്താന്‍ ശ്രമം തുടങ്ങിയത്. മൗറിഞ്ഞൊ റയല്‍ വിട്ടയുടനെ ബെയ്ല്‍ റയലിലെത്തി. ഇപ്പോള്‍ ബെയ്ല്‍ റയല്‍ വിട്ട് ടോട്ടനത്തില്‍ ചേക്കേറാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല മൗറിഞ്ഞൊ. ടോട്ടനത്തിന്റെ കോച്ചാണ് ഇപ്പോള്‍ മൗറിഞ്ഞൊ. ഏഴു വര്‍ഷം മുമ്പ് ഉജ്വല ഫോമില്‍ ടോട്ടനം വിട്ട ബെയ്ല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അതിന്റെ നിഴല്‍ മാത്രമാണ്. ബെയ്‌ലിനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു ചര്‍ച്ചയിലും താന്‍ ഭാഗമല്ലെന്ന് മൗറിഞ്ഞൊ അറിയിച്ചു. ബെയ്ല്‍ റയല്‍ മഡ്രീഡ് കളിക്കാരനാണ്, മറ്റു ക്ലബ്ബുകളിലെ കളിക്കാരെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയാറില്ല -മൗറിഞ്ഞൊ വ്യക്തമാക്കി. 
2013 ല്‍ 10 കോടി യൂറോക്കാണ് ബെയ്‌ലിനെ ടോട്ടനം വിറ്റത്. 2013 ല്‍ താനാണ് ബെയ്‌ലിനെ റയലിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും തന്റെ ഇംഗിതം റയല്‍ മഡ്രീഡ് മനസ്സിലാക്കിയെന്നും മൗറിഞ്ഞൊ വ്യക്തമാക്കി.  

Latest News