റാസൽ ഖൈമ - മലപ്പുറം തിരൂർ നിറമരുതൂർ ചക്കരമൂല സ്വദേശി കാരിയെക്കാൾ ഇസ്മായിൽ ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. റാസൽ ഖൈമയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു .
പിതാവ് അബ്ദുൽ റഹ്മാൻ ,മാതാവ് തിത്തിമ്മു . ഭാര്യ അസൂറാ .മക്കൾ- മുഹമ്മദ് ശമീൽ ,മുഹമ്മദ് ഷെഫീൻ. സഹോദരൻ അബ്ദുൽ ലത്തീഫ് .
റാക് ഹോസ്പിറ്റൽ മോർച്ചറിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ചു നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് റാക് കെ എം സി സി റെസ്ക്യൂ വിങ് കൺവീനർ അസൈനാർ കോഴിചെന അറിയിച്ചു .