ഇസ്രായിലുമായി ബന്ധം നന്നായാലും ഫലസ്തീന്‍ പ്രശ്നം ഉപേക്ഷിക്കില്ലെന്ന് ബഹ്റൈന്‍

മനാമ- ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കിയാലും ഫലസ്തീന്‍ പ്രശ്നം ഉപേക്ഷിക്കില്ലെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രി. ജൂത രാഷ്ട്രവുമായി സമാധാന കരാറിലെത്തുന്നതിന്‍റെ അർഥം ഫലസ്തീനികളുടെ ആവശ്യം ഉപേക്ഷിച്ചു എന്നല്ലെന്ന് മന്ത്രി റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.

രാജ്യത്തിന്‍റെ സുരക്ഷക്കും സാമ്പത്തിക സ്ഥിരതക്കും വേണ്ടിയാണ് ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇസ്രായിലുമായി യു.എ.ഇയും ബഹ്റൈനും ഇന്ന് അമേരിക്കയില്‍ കരാർ ഒപ്പുവെക്കുന്നതിനു മുന്നോടിയായാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ന് വൈറ്റ് ഹൌസിലാണ് കരാർ ഒപ്പുവെക്കുന്നത്.

യു.എ.ഇക്കു പിറകെ ഇസ്രായിലും ബഹ്റൈനുമായി ചരിത്ര കരാറിലെത്തിയെന്ന കാര്യം കഴിഞ്ഞയാഴ്ചയാണ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്.

Latest News