Sorry, you need to enable JavaScript to visit this website.

ദുബായില്‍ രഹസ്യ പാർട്ടി; രണ്ട് മാനേജർമാരടക്കം മൂന്ന് പേർ അറസ്റ്റില്‍

ദുബായ്- കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ രഹസ്യ കേന്ദ്രത്തില്‍ പാർട്ടി നടത്തിയ സംഭവത്തില്‍ ടൂറിസം കമ്പനിയുടെ രണ്ട് മാനേജർമാരേയും ഒരു ഡി.ജെയേയും പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക അകലം പാലിക്കാതെ നൂറോളം പേർ പങ്കെടുത്ത പരിപാടിയുടെ വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതി വാങ്ങാതെ നടത്തിയ പാർട്ടിയില്‍ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. ആളുകളുടെ ജീവന്‍ അപകടത്തിലാക്കി കൊണ്ട് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ ആവർത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ബ്രിഗേഡിയർ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

Latest News