Sorry, you need to enable JavaScript to visit this website.

കിരീടം പങ്കുവെക്കാന്‍ അനുവദിച്ചെങ്കില്‍

ന്യൂയോര്‍ക്ക് -സുഹൃത്തുക്കളും കളിക്കളത്തിലെ എതിരാളികളുമാണ് ഡൊമിനിക് തിയേമും അലക്‌സാണ്ടര്‍ സ്വരേവും. യു.എസ് ഓപണ്‍ ഫൈനലില്‍ ഇവരിലാരാണ് മെച്ചമെന്ന് പറയാനാവാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ മൂന്നു തവണ ഗ്രാന്റ്സ്ലാം ഫൈനല്‍ കളിച്ചപ്പോഴും തോറ്റ തിയേം നാലാം തവണയും തോല്‍വിയുടെ വക്കിലായിരുന്നു. കന്നി ഗ്രാന്റ്സ്ലാം ഫൈനലില്‍ ആദ്യ കിരീടത്തിന് രണ്ട് പോയന്റ് അരികിലെത്തിയ ശേഷമാണ് സ്വരേവ് പിടിവിട്ടത്. രണ്ടു പേരും കിരീടം അര്‍ഹിച്ചിരുന്നുവെന്നും ട്രോഫി പങ്കിടാന്‍ അനുവദിക്കേണ്ടതായിരുന്നുവെന്നും ഓസ്ട്രിയക്കാരനായ തിയേം പറഞ്ഞു. 
2019 ലെ വിംബിള്‍ഡണ്‍ ഫൈനല്‍ വരെ ഗ്രാന്റ്സ്ലാമുകളില്‍ ഒരിക്കലും അഞ്ചാം സെറ്റില്‍ ടൈബ്രേക്കര്‍ വേണ്ടിവന്നിട്ടില്ല. രണ്ടാം തവണയാണ് അത് സംഭവിക്കുന്നത്. നാലു മണിക്കൂറിലേറെ മത്സരം നീണ്ടു. 6-2, 6-4, 2-1 സ്വരേവ് മുന്നിലെത്തിയപ്പോള്‍ ഇതായിരുന്നില്ല പ്രതീക്ഷിച്ചത്. എന്നാല്‍ തിയേമിന് മാതൃക സ്വരേവായിരുന്നു. സെമിയില്‍ പാബ്‌ലൊ കരേനൊ ബുസ്റ്റയെ ഇതേ രീതിയിലാണ് സ്വരേവ് തോല്‍പിച്ചത്. 
13 ഗ്രാന്റ്സ്ലാമുകള്‍ക്കു ശേഷമാണ് നോവക് ജോകോവിച്ചോ റോജര്‍ ഫെദരറോ റഫായേല്‍ നദാലോ അല്ലാത്ത ഒരാള്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്നത്. 

Latest News