കോവിഡിനെതിരെ രണ്ടാം പോരാട്ടം: യു.എ.ഇയില്‍ 640 രോഗികള്‍കൂടി

അബുദാബി- യു.എ.ഇയില്‍ 640 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 468 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് പ്രതിരോധത്തിനായുളള തീവ്ര പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണം.
കോവിഡ് വ്യാപനം ഉണ്ടായ ശേഷം യു.എ.ഇയില്‍ രോഗികളുടെ എണ്ണം ഒരു ദിവസം ആയിരം കടന്നിരുന്നു. ഓഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികള്‍ വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹൊസനി അറിയിച്ചു. പാര്‍ട്ടികള്‍, അനുശോചന പരിപാടികള്‍ തുടങ്ങിയ കൂട്ടായ്മകളില്‍നിന്നും ക്വാറന്റൈന്‍ പ്രോട്ടോകോള്‍ ലംഘിച്ചതുമാണ് കൂടുതല്‍ പേര്‍ക്കും രോഗകാരണമെന്ന് അവര്‍ പറഞ്ഞു.

 

 

Latest News