ദുബായ്- മാര്‍ച്ച് ഒന്നിനുശേഷം വിസിറ്റ്, ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു. പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ വേഗത്തില്‍ രാജ്യം വിടുകയോ വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 11 മുതല്‍ ഒരു മാസംകൂടി നീട്ടി നല്‍കിയ കാലാവധിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്. ഇക്കാലയളവില്‍ പിഴയൊടുക്കാതെ ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാം. സമയപരിധി പലതവണ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതമാണ് പിഴ ഒടുക്കേണ്ടി വരിക.