Sorry, you need to enable JavaScript to visit this website.

ഉപ്പോളം വരില്ല  ഉപ്പിലിട്ടതെങ്കിലും  ഉപ്പിന് പകരം  ഉപയോഗിക്കാവുന്നത്

ഉപ്പില്ലാത്ത ഒരു ഭക്ഷണം പോലുമില്ല. ലോകത്ത് എല്ലായിടത്തും ഉപ്പ് ഒഴിവാക്കി ഒരു ഭക്ഷണം പോലുമുണ്ടാക്കാനാകില്ല. എന്നാൽ, ഉപ്പ് അമിതമായാൽ ആപത്തുമാണ്. രക്തസമ്മർദ്ദം അടക്കമുള്ള അസുഖങ്ങൾ പിടികൂടും. എന്നാൽ ഉപ്പിടാതെ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമെന്ന് എത്ര പേർക്ക് അറിയാം. ഉപ്പിന് പകരം ഭക്ഷണത്തിൽ  പരീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ ഇതാ. 

നാരങ്ങാനീര്/ഓറഞ്ച് നീർ 
നാരങ്ങാ നീരോ ഓറഞ്ച് നീരോ ചേർക്കാം. ഇത് ഭക്ഷണത്തിന് കൂടുതൽ ടേസ്റ്റ് പകരും. മാത്രമല്ല, ഓറഞ്ച് നീരും നാരങ്ങാ നീരും ഉപ്പിന്റെ ഫലം ചെയ്യുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഔഷധം/സുഗന്ധദ്രവ്യം
അൽപം ഔഷധ ഗുണമുള്ള സുഗന്ധദ്രവ്യങ്ങൾ ചേർത്താലും ഉപ്പിന്റെ രുചി പകരം ലഭിക്കും. സുഗന്ധചെടി, തുളസി, മല്ലിയില, പുതിന തുടങ്ങിയവ ഇതിന് ഉപയോഗിക്കാവുന്നതാണ്.

വിനാഗിരി
വിനാഗിരി ഉപ്പിന് പകരം ഭക്ഷണത്തിൽ  ഉപയോഗിക്കാവുന്നതാണ്. ഇറച്ചിയിൽ ആവുമ്പോൾ ഇറച്ചിയെ മയപ്പടുത്തുമെന്ന് മാത്രമല്ല, മറ്റു സ്‌പൈസസുകളുമായി ചേർന്ന് ആസ്വാദ്യകരമായ ഒരു രുചി പകരുകയും ചെയ്യും. 

ഇഞ്ചി/വെളുത്തുള്ളി
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കൂടുതൽ ഫ്‌ളേവറുകൾ ഭക്ഷണത്തിന് പ്രത്യേക മാനം കൊണ്ടുവരും. ഇത് ഭക്ഷണത്തിൽ ഉപ്പിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരികയും അങ്ങനെ ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുകയും ചെയ്യാം. ആരോഗ്യ പ്രശ്‌നങ്ങൾ  കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വെണ്ണ
പുതിയതായി കടഞ്ഞെടുത്ത വെണ്ണ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നുണ്ട്. സലാഡുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്.

Latest News