ഒമാനില്‍ 349 കോവിഡ് രോഗികള്‍കൂടി

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 87,939 ആയി ഉയര്‍ന്നു. 349 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 142 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ചികിത്സയിലിരുന്ന ഒമ്പത് പേര്‍ കൂടി മരിച്ചു. ഇതോടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 751 ആയി. 83,115 പേരാണ് ഇതുവരെ രോഗമുക്തരായത്. 54 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 462 ആയി ഉയര്‍ന്നു. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് പുതിയ രോഗികള്‍ കൂടുതല്‍. 143 പേര്‍. ബോഷര്‍-39, മത്‌റ-38, സീബ്-33, മസ്‌കത്ത്-29, അമിറാത്ത്-നാല് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ രോഗബാധയുടെ കണക്കുകള്‍. വടക്കന്‍ ബാത്തിനയിലെ 66 പുതിയ രോഗികളില്‍ 47 പേരും സുഹാറിലാണ്. സുവൈഖ്, ലിവ എന്നിവിടങ്ങളില്‍ ഏഴുപേര്‍ക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദോഫാറിലെ 35 പുതിയ രോഗികളില്‍ 32 പേരും സലാലയിലാണ്. ദാഖിലിയ-31, തെക്കന്‍ ബാത്തിന-28, തെക്കന്‍ ശര്‍ഖിയ-26, ദാഹിറ-എട്ട്, വടക്കന്‍ ശര്‍ഖിയ-ഏഴ്, ബുറൈമി-നാല്, അല്‍ വുസ്ത-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികള്‍.

 

Latest News