ദുബായ്- മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ്, ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ വേഗത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന് യു.എ.ഇ. ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പിഴ കൂടാതെ രാജ്യം വിടാനുള്ള അവസാന സമയപരിധിയാണ് സെപ്റ്റംബര്‍ 11.
രാജ്യം വിടാനുള്ള സമയം നിരവധി തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. അതിനിടെ, യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ആയിരങ്ങളാണ് പ്രയോജനപ്പെടുത്തി വരുന്നത്. വിസാ നിയമം ലംഘിച്ച് യു.എ.ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.