കുവൈത്ത് വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം

കുവൈത്ത് സിറ്റി- രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. ആഗമന ഹാളില്‍ ഒരുസമയത്ത് 60 പേര്‍ക്ക് മാത്രമാകും പ്രവേശനം. ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയിലാകും പ്രവേശനം.

യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമേ ഹാളില്‍ പ്രവേശനം അനുവദിക്കൂ.
സ്വീകരിക്കാനെത്തുന്ന കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രമാകും പ്രവേശനം.

 

Latest News