ബഹ്‌റൈന്‍ രാജ കൊട്ടാരത്തിലും ഓണാഘോഷം

മനാമ- ബഹ്‌റൈനിലെ രാജ കൊട്ടാരത്തിലും ഓണാഘോഷം സംഘടിപ്പിച്ചു. മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ ബഹ്‌റൈന്‍ രാജാവിന്റെ മകന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് കൊട്ടാരത്തിലേക്ക് വരവേറ്റത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേര്‍ന്നു തിരി കൊളുത്തി. തുടര്‍ന്ന് ജീവനക്കാര്‍ക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുകയും ചെയ്തു. ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ യുവജനകാര്യ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസറും ആഘോഷചിത്രങ്ങള്‍ പങ്കുവെച്ചു.

 

 

Latest News