ദുബായ്- തിങ്കളാഴ്ച വൈകീട്ട് ഏഴരക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത് റഷ്യന്‍ സാറ്റലൈറ്റിന്റെ ഭാഗമാണെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റനാഷണല്‍ ആസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. സാറ്റലൈറ്റ് പതിക്കുന്നത് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, കിഴക്കന്‍ സൗദി എന്നിവിടങ്ങളിലുള്ളവര്‍ കണ്ടിരുന്നു. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ കഴിയുന്ന ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുന്നതിന് ഒക്‌ടോബര്‍ 14 ന് വിക്ഷേപിച്ച സാറ്റലൈറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്. 6.7 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വ്യാസവുമുള്ള ഇതിന്റെ ഭാരം 2,350 കിലോയാണ്. സാറ്റലൈറ്റ് ഭാഗം തിങ്കളാഴ്ച പതിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഇതേ സമയത്തു തന്നെ സാറ്റലൈറ്റ് ഭാഗം പതിച്ചതായും ഇന്റനാഷണല്‍ ആസ്‌ട്രോണമി സെന്റര്‍ അറിയിച്ചു.