ടോപ് സിംഗര്‍ വിജയി സീതാലക്ഷ്മിയെ ജന്മനാട് സ്‌നേഹം കൊണ്ട് പൊതിഞ്ഞു

കോട്ടയം- ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ പരിപാടിയിലെ വിജയിയായെത്തിയ സീതാലക്ഷ്മിക്ക് ജന്മനാടിന്റെ  സ്‌നേഹ സ്വീകരണം. കോവിഡ് കാലത്ത് പ്രതിരോധ നടപടികളെല്ലാം പാലിച്ചാണ് ചങ്ങനാശേരിയിലെ നാട്ടുകാര്‍ പലയിടങ്ങളിലായി സീതയ്ക്ക് സ്വീകരണങ്ങള്‍ ഒരുക്കിയത്.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പൂരാട ദിനത്തിലാരംഭിച്ച് മൂന്ന് ഘട്ടങ്ങളായി പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മെഗാ ഫൈനലിനൊടുവിലാണ് സീതാലക്ഷ്മി വിജയിയായത്.

https://www.malayalamnewsdaily.com/sites/default/files/2020/09/01/lakshmi.jpg

തുളസി ബില്‍ഡേഴ്‌സ് നല്‍കുന്ന 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് സീതാലക്ഷ്മിക്ക് ലഭിച്ചത്.
കുറുമ്പനാടം പുളിയാംകുന്ന് പുതുനിലം വീട്ടില്‍ പ്രകാശ്-ബിന്ദു ദമ്പതികളുടെ മകളാണ് സീതാലക്ഷ്മി.
കുറുമ്പനാടം  സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സീതാലക്ഷ്മിക്ക് പാട്ടിന്റെ പാതയൊരുക്കിയത് സംഗീതവാസനയുള്ള പിതാവ്  പ്രകാശാണ്.
 മത്സരത്തിന്റെ മെഗാഫൈനലിലെത്തിയ എട്ട് പേരാണ് അന്തിമ പോരാട്ടത്തിനിറങ്ങിയത്. രണ്ടാം സ്ഥാനം തേജസും മൂന്നാം സ്ഥാനം വൈഷ്ണവി പണിക്കരും നാലാം സ്ഥാനം അദിതി ദിനേശ് നായരും സ്വന്തമാക്കി.

 

Latest News