Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പവിഴപ്പുറ്റുകളുടെ  കലവറയായ ബങ്കാരം 

ലേഖകൻ ആന്ത്രോത്ത് ദ്വീപിലെ തീരദേശ റോഡിൽ 
ലക്ഷദ്വീപിലെ കെട്ടിടങ്ങൾ 
പരമ്പരാഗത ഉടയാടകളണിഞ്ഞ് കലോത്സവത്തിനെത്തിയ ദ്വീപിലെ പെൺകുട്ടികൾ. 

 

ലക്ഷദ്വീപ് വിളിക്കുന്നു-2  

കൊച്ചിയിൽ നിന്ന് അഞ്ച് ദിവസത്തെ കപ്പൽ യാത്രയിൽ മൂന്ന് ദ്വീപുകൾ സന്ദർശിക്കാൻ അവസരം ലഭിക്കും.  മിനിക്കോയ്,  കൽപേനി, കവരത്തി എന്നീ ദ്വീപുകളിൽ പകൽ ചെലവഴിച്ച് രാത്രി കപ്പൽ യാത്ര ചെയ്യുന്നതാണ്  പാക്കേജ്. താമസം കപ്പലിൽ തന്നെയായിരിക്കും. ടൂറിസം വകുപ്പിന്റെ പാക്കേജിലൂടെ ദ്വീപ് സന്ദർശിക്കുന്നതായിരിക്കും സൗകര്യം. അതല്ലെങ്കിൽ ലക്ഷ്വദീപ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി തേടുകയും ദ്വീപിലെ സ്ഥാപനങ്ങളുടെയോ വ്യക്തിയുടെയോ സ്‌പോൺസർഷിപ്പ് കണ്ടെത്തുകയോ ആവാം. 
വിദേശ വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാൻ സൗകര്യപ്രദം കടമത്ത് ദ്വീപാണ്. ദ്വീപ് സന്ദർശനത്തിന് ഏർപ്പാട് ചെയ്യുന്ന ഏജൻസികൾ യൂറോപ്യൻ നഗരങ്ങളിൽ വരെയുണ്ട്. 
കൊച്ചിയിൽ നിന്ന് 287 കിലോമീറ്റർ ദൂരം. ലക്ഷ്വദീപിലെ ഏറ്റവും വലിയ കായൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കൽപേനി. കടൽ വെള്ളത്തിൽ ഭാഗികമായി മുങ്ങിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ബോട്ടുയാത്ര ദ്വീപിലെ പ്രധാന ആകർഷണമാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസ് സഞ്ചാരികളുടെ പ്രിയ ലൊക്കേഷനാണ്. 
120 ഏക്കറിൽ പരന്നു കിടക്കുന്ന ദ്വീപാണ് ബങ്കാരം. 365 ദിവസവും തണുപ്പ് കാലാവസ്ഥയാണ് ഇവിടെ. പവിഴപ്പുറ്റുകളുടെ കലവറയാണ് ബങ്കാരം. പലതരത്തിലുള്ള വർണ മത്സ്യങ്ങൾ ഉൾപ്പെടെ സമുദ്ര ജീവികളുടെ വൈവിധ്യം തന്നെ ഇവിടെ ദർശിക്കാനാവും. സ്‌ക്യൂബ ഡൈവിംഗിനും ബീച്ച് ഗെയിംസിനും ആഴക്കടൽ മത്സ്യബന്ധനത്തിനുമായിട്ടാണ് ദ്വീപിൽ സഞ്ചാരികളെത്തുന്നത്. ഈ ദ്വീപിൽ ആൾ താമസമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ആറ് കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ദ്വീപാണ് അഗത്തി. കൊച്ചിയിൽ നിന്ന് 459 കിലോമീറ്റർ ദൂരം. ഏറ്റവും സുന്ദരമായ സ്വിമ്മിംഗ് ബീച്ചുകൾ, ഫിഷിംഗ് സ്‌പോട്ട് എന്നിവയുള്ള ദ്വീപാണ് അഗത്തി. 
ലക്ഷ്വദീപിന്റെ തലസ്ഥാനമാണ്  കവരത്തി. വാട്ടർ സ്‌പോർട്‌സ്, സ്വിമ്മംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കവരത്തി. വിവിധ തരത്തിലുള്ള വർണ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവ ഇവിടെ സുലഭമാണ്. വിനോദ സഞ്ചാരികൾക്കായി ലക്ഷ്വദീപിന്റെ മത്സ്യസമ്പത്തിനെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും മനസ്സിലാക്കാൻ ഇവിടെ പ്ലാനറ്റോറിയമുണ്ട്.  
എട്ട് കിലോമീറ്റർ നീളവും 550 മീറ്റർ വീതിയുമുണ്ട് കദ്മത്ത് ദ്വീപിന്. കൊച്ചിയിൽ നിന്ന് 407 കിലോമീറ്റർ ദൂരം. വിശാലമായ കടൽ തീരവും ചെമ്പിച്ച നിറമുള്ള പൂഴി മണലും കദ്മത്ത് തീരത്തെ സുന്ദരമാക്കുന്നു. ഈയൊരു പ്രത്യേകതയുള്ളതിനാൽ കദ്മത്ത് തീരമാണ്  സൂര്യസ്‌നാനം ചെയ്യാൻ സഞ്ചാരികൾ തെരഞ്ഞെടുക്കുന്നത്. സഞ്ചാരികൾക്ക് പെഡൽ ബോട്ട്, സെയിലിംഗ് യാച്ചുകൾ എന്നിവ  പരീക്ഷിക്കുകയുമാവാം. 
കൊച്ചിയിൽ നിന്ന് 398 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപ്. 10.6 കിലോമീറ്റർ നീളമുള്ള ദ്വീപിലാണ് ഏറ്റവുമധികം നാളികേരം ഉൽപാദിപ്പിക്കുന്നത്. തെങ്ങ് നിറഞ്ഞ ദ്വീപാണ് മിനിക്കോയ്  എന്നു പറയാം. തേങ്ങയാണ് ലക്ഷ്വദീപിലെ പ്രധാന കാർഷികോൽപന്നം. 2598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്. ഒരു  ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു. 1885 ൽ നിർമിച്ച  ലൈറ്റ് ഹൗസാണ് ദ്വീപിലെ പ്രധാന ആകർഷണം. ബീച്ച് വാക്കിംഗ്, പെഡൽ ബോട്ടിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ലക്ഷ്വദീപ് സന്ദർശിക്കാനും മറ്റ് വിവരങ്ങൾക്കും ലക്ഷ്വദീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഇന്ദിരാഗാന്ധി റോഡ്, വെല്ലിംഗ്ടൺ ഐലൻഡ്,  കൊച്ചി എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.                                               
(തുടരും) 

 

Latest News