മാസ്‌ക് മറച്ച മുഖങ്ങളുമായി കുട്ടികള്‍ വിദ്യാലയങ്ങളില്‍

ദുബായ്- ആറ് മാസത്തെ ഇടവേളയ്ക്ക് യു.എ.ഇല്‍ഡ വിദ്യാലയങ്ങള്‍ തുറന്നു. മാസ്‌ക് മറച്ച മുഖങ്ങളോടെയായിരുന്നു കുട്ടികളുടെ വരവ്.  രാജ്യത്തെ 10 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും ക്ലാസ്സ്മുറികലിലെത്തിയത്.

ശരീരോഷ്മാവ് പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വിദ്യാര്‍ഥികളെ സ്‌കൂളുകളിലേയ്ക്ക് വരവേറ്റത്. ദുബായ് അല്‍ ഖായില്‍ ജെംസ് മില്ലെനിയം സ്‌കൂളിലടക്കം ചില വിദ്യാലയങ്ങളില്‍ സംഗീതത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. ക്ലാസുകളില്‍ നിശ്ചിത അകലത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, എജ്യുക്കേഷന്‍ ആന്‍ഡ് നോളജ് വിഭാഗം, നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച് ഡിഎ) എന്നിവ സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ദേശിച്ചിരുന്നു.
സ്‌കൂളിലേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സ്‌കൂളുകളില്‍ ഇന്നലെ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസും നടത്തി. ഗ്രേഡ് 6 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 4 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് വിദ്യാഭ്യാസ വിജ്ഞാന വകുപ്പി (അഡെക്) ന്റെ നിര്‍ദേശം.

 

Latest News