യു.എ.ഇയിലേക്ക് ഇസ്രായിലിന്റെ ആദ്യ വിമാനം തിങ്കളാഴ്ച 

അബുദാബി - നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയതിന് പിന്നാലെ, യു.എ.ഇയിലേക്ക് വിമാന സർവീസ് ആരംഭിച്ച് ഇസ്രായിൽ. ഇസ്രായിലിന്റെ എൽ.എൽ എയർലൈൻസാണ് തിങ്കളാഴ്ച യു.എ.ഇയിലേക്ക് സർവീസ് നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന ആദ്യത്തെ വിമാന സർവീസാണ് ഇത്. ഇസ്രായിലിലെ ബെൻഗുരിയൻ എയർപോർട്ടിൽ നിന്ന് അബുദാബി വിമാനത്താവളത്തിലേക്കാണ് സർവീസ്. ഇസ്രായിൽ എയർപോർട്ട് അതോറിറ്റിയുടെ വൈബ്സൈറ്റിൽ വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അബുദാബിയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ബെൻഗുരിയൻ വിമാനത്താവളത്തിലേക്കു തന്നെ തിരിക്കും. സൗദിയുടെ വ്യോമപാത കടന്നാകും വിമാനമെത്തുക. ഇസ്രായിലുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാഷ്ട്രമാണ് സൗദി. 
അമേരിക്കയുടെ മധ്യസ്ഥതയിലാണ് യു.എ.ഇ-ഇസ്രായിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. തങ്ങളുടെ എഫ്-35 വിമാനങ്ങൾ നൽകി ഗൾഫിൽനിന്ന് വൈദ്യുതി വാങ്ങുക എന്ന ലക്ഷ്യവും ഇസ്രായിലിനുണ്ട്. 


 

Latest News