പേരിനൊപ്പം ജാതി വേണ്ട എന്നത് അച്ഛന്റെ തീരുമാനം: മോഹന്‍ലാല്‍

കോഴിക്കോട്- മോഹന്‍ലാല്‍ എന്ന പേര് തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്തി താരം. മാതൃഭൂമിയുടെ ഓണപതിപ്പില്‍ 'മോഹന്‍ലാല്‍ കയറിവന്ന പടവുകള്‍' എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം തന്റെ പേരിനെ കുറിച്ചുള്ള കഥ വെളിപ്പെടുത്തുന്നത്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ മക്കള്‍ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു.
അമ്മാവന്‍ എനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാല്‍ ആക്കി.
പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംതിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവനന്തപുരത്താണ്.
 

Latest News